ഹിരായ : വാർഷിക പദ്ധതി രൂപീകരിച്ചു.

07-March -2021 (വ്യാഴം)
എച്ച്.ഐ.എം.യു.പി. സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ, കോവിഡ് അനന്തരവിദ്യാലയ പഠനപ്രവർത്തനങ്ങളും, മറ്റു വിദ്യാലയ വികസന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് 'ഹിരായ ' എന്ന വാർഷിക പദ്ധതി രൂപീകരണ പരിശീലനം സംഘടിപ്പിച്ചു.
കൽപ്പറ്റ ഗ്രീൻ ഗേറ്റ്സിൽ നടന്ന ചടങ്ങ് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
വി. ഐ. സൈമൺ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ആൽബം ആർട്ടിസ്റ്റ് ഷാഫി കൊല്ലം മുഖ്യാതിഥിയായി പങ്കെടുത്തു. ഫ്ലൈ അപ് സെഷനിൽ പ്രശസ്ത ട്രെയിനർ എം. സുനിൽകുമാർ ക്ലാസെടുത്തു. അധ്യാപ സംഘ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ പുതിയ പദ്ധതിയാക്കുന്നതിൻ്റെ രണ്ടാം ഘട്ടം വിദ്യാലയ മാനേജ്മെൻ്റ്, പി.ടി.എ ചേർന്ന് തീരുമാനിക്കും. വീട്ടിനകത്ത് ഒറ്റപ്പെട്ട് പോയ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് നല്കി നഷ്ടപ്പെട്ട അധ്യയനം സ്റ്റുഡൻ്റ് പിക് - അപ്പ് പരിപാടികളിലൂടെ നേടിയെടുക്കുക ഹൃസ്വകാല ലക്ഷ്യവും, വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും ജീവിത ലക്ഷ്യം നേടാൻ സഹായിക്കുകയെന്ന ദീർഘകാല പദ്ധതിയും ഹിരായ യുടെ ഭാഗമാണ്. എച്ച്എം ശ്രീലത, പി.ഒ അധ്യക്ഷത വഹിച്ചു, ബീന മാത്യു തുടങ്ങിയവർ ചർച്ചകൾ നയിച്ചു.
ഫെബിന, സുബിന, അയ്യൂബ്, റഊഫ് സ്റ്റാഫ് സെക്രട്ടറി കെ.അലി സ്വാഗതവും, എസ്.ആർ.ജി കൺവീനർ എലിസബത്ത് നന്ദിയും പറഞ്ഞു.

Comments