ലാബ് @ഹോം: വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.

*വീട്ടിലൊരു ശാസ്ത്രലാബ്*

യു.പി ക്ലാസ്സുകളിൽ സയൻസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ വിക്ടേഴ്സ് ചാനലിലൂടെ കാണുക മാത്രമല്ല വേണ്ടത് അവയെല്ലാം ചെയ്ത് പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ പൊതുവിദ്യഭ്യാസ വകുപ്പ് തുടങ്ങിയ പദ്ധതിയാണ് ലാബ് @ ഹോം.

ഇതിനോട് അനുബന്ധിച്ച് വീട്ടിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യുന്നതിനു വേണ്ടി വീട്ടിലൊരു ശാസ്ത്രലാബ് സജ്ജീകരിക്കലാണ് ലക്ഷ്യം വെക്കുന്നത്.

*എങ്ങിനെ വീട്ടിലൊരു ശാസ്ത്രലാബ് ഉണ്ടാക്കാം?*
പാഠഭാഗങ്ങളിലെ പരീക്ഷണങ്ങൾ ചെയ്യാൻ ആവശ്യമായ (വീട്ടിൽ ലഭ്യമായ) വസ്തുക്കൾ മാത്രം കണ്ടെത്തി മനോഹരമായ രീതിയിൽ അവയെ ക്രമീകരിച്ചാൽ ശാസ്ത്ര ലാബ് തെയ്യാറായി.

*എന്തൊക്കെയാണ് ശാസ്ത്ര ലാബിൽ ഉൾപ്പെടുത്തേണ്ടത്?*
ബാറ്ററി
കണ്ണാടി
റബ്ബർ ബാൻ്റ്
ഗ്ലാസ്
പഞ്ചസാര
മണ്ണെണ്ണ
വയറുകൾ
കാന്തം
തീപ്പെട്ടി
മെഴുക് തിരി
സ്കെയിൽ
ഗ്ലാസ്
വെള്ളം
ഉപ്പ്
ടോർച്ച്
വിത്തുകൾ, തുടങ്ങിയവയും കൂടാതെ  ആവശ്യാനുസരണം വേണ്ട പരീക്ഷണ വസ്തുക്കളും.

*എവിടെയാണ് വീട്ടിലെ ശാസ്ത്ര ലാബ് ഉണ്ടാക്കേണ്ടത്?*
സ്വന്തം വീട്ടിൽ അനുയോജ്യമായ ഒരു സ്ഥലത്ത് അല്ലെങ്കിൽ വീട്ടിലെ ഒരു റൂമിനുള്ളിൽ

*എങ്ങിനെയാണ് വീട്ടിലെ ശാസ്ത്ര ലാബ് കൈകാര്യം ചെയ്യേണ്ടത്?*
ശാസ്ത്ര ലാബിലെ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ ചെയ്യുക.

_ഉദാ:- അഞ്ചാം ക്ലാസ്_
ജലം എന്ന പാഠഭാഗത്തിലെ പരീക്ഷണം: മൂന്ന് ഗ്ലാസ്, ഉപ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയവ ഉപയോഗിച്ച് ലീനം (Solute) ലായകം (Solvent) ലായനി (Solution) എന്നിവ കണ്ടെത്ത പരീക്ഷണം

_ഉദാ:- ആറാം ക്ലാസ്_
കാന്തങ്ങൾ ഉപയോഗിച്ച് ആകർഷണ വസ്തുക്കളും വി കർഷണ വസ്തുക്കളും കണ്ടെത്തൽ

_ഉദാ:- ഏഴാം ക്ലാസ്_
ടോർച്ചും കണ്ണാടിയും, ഗ്ലാസ്സും, വെള്ളവും ഉപയോഗിച്ച് പ്രകാശത്തിൻ്റെ സഞ്ചാരപാത കണ്ടെത്തൽ

Comments